
മലബാർ ക്രിസ്ത്യൻ കോളേജ് മലയാളവിഭാഗം കേരളപ്പിറവിദിനാഘോഷം സംഘടിപ്പിച്ചു
- എഴുത്തുകാരനും അധ്യാപകനുമായ ഡോ. സോമൻ കടലൂർ പരിപാടി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് : മലബാർ ക്രിസ്ത്യൻ കോളേജ് മലയാളവിഭാഗം കേരളപ്പിറവിദിനാഘോഷം സംഘടിപ്പിച്ചു. മലയാള ഐക്യവേദിയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.എഴുത്തുകാരനും അധ്യാപകനുമായ ഡോ. സോമൻ കടലൂർ പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളം നിൽക്കേണ്ടതിന്റെ ആവശ്യകത കവിതകളിലൂടെയും പ്രഭാഷണത്തിലൂടെയും അദ്ദേഹം പങ്കുവെച്ചു.
തുടർന്ന് മലയാള ഐക്യവേദിയെ പരിചയപ്പെടുത്തികൊണ്ട് സി. അരവിന്ദൻ സംസാരിച്ചു.

പ്രിൻസിപ്പൽ ഡോ. സച്ചിൻ പി. ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. റോബർട്ട് വി. എസ്. സ്വാഗതവും അസോസിയേഷൻ സെക്രട്ടറി ദേവിക യു. നന്ദിയും പറഞ്ഞു. മലയാളവിഭാഗം വിദ്യാർത്ഥികൾ ആരംഭിച്ച ‘വാക്കോളം’ ചുമർ മാഗസിൻ സോമൻ കടലൂർ പ്രകാശനം ചെയ്തു. വിദ്യാർത്ഥി മലയാളവേദിയുടെ യൂണിറ്റ് രൂപീകരണവും നടന്നു. കൃഷ്ണേന്ദു. ആർ (പ്രസിഡന്റ്), സനോമിയ പി. (സെക്രട്ടറി), ചിത്തിര കെ. (ട്രഷറർ) എന്നിവരടങ്ങുന്ന പത്തംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.
