ഡിഎംകെ സഖ്യം ജയിച്ച രണ്ട് സീറ്റുകളിൽ വിജയ് മത്സരിച്ചേക്കും

ഡിഎംകെ സഖ്യം ജയിച്ച രണ്ട് സീറ്റുകളിൽ വിജയ് മത്സരിച്ചേക്കും

  • സംസ്ഥാനത്ത് നടത്തിയ സർവേകളിൽ ചെന്നൈയിൽ ടിവികെ പാർട്ടിക്ക് മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ

ചെന്നൈ: തമിഴ്‌നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് രണ്ട് സീറ്റിൽ മത്സരിച്ചേക്കും. ചെന്നെ നഗരത്തിലുൾപ്പെടുന്ന ഒരു സീറ്റിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ചെന്നൈയിൽ വിരുഗമ്പാക്കത്ത് മത്സരിക്കുന്നതിനാണ് പ്രഥമ പരിഗണന. ഇതോടൊപ്പം വേളാച്ചേരിയും പരിഗണനയിലുണ്ട്.

സംസ്ഥാനത്ത് നടത്തിയ സർവേകളിൽ ചെന്നൈയിൽ ടിവികെ പാർട്ടിക്ക് മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജയ് രണ്ട് സീറ്റിൽ മത്സരിക്കാൻ ആലോചിക്കുന്നത്. ഇതിലൂടെ ഈ മണ്ഡലങ്ങളിലും സമീപ മണ്ഡലങ്ങളിലും പാർട്ടിക്ക് അനുകൂലമായി വോട്ടർമാരെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുമെന്നാണ് കരുതുന്നത്. മൂന്ന് മണ്ഡലങ്ങളിലും 2021ൽ ഡിഎംകെ സഖ്യത്തിന്റെ സ്ഥാനാർത്ഥികളാണ് ജയിച്ചത്. ഇതോടൊപ്പം ന്യൂനപക്ഷ വോട്ടുകൾ ഏറെയുള്ള മേഖലയാണ് തിരുച്ചിറപ്പള്ളി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )