മലയാള ഭാഷാബിൽ സംഗമം മേപ്പയ്യൂരിൽ

മലയാള ഭാഷാബിൽ സംഗമം മേപ്പയ്യൂരിൽ

  • പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.സുനിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മേപ്പയ്യൂർ:കേരള നിയമസഭ പാസാക്കിയ മലയാള ഭാഷാബിൽ ഉടൻ ഗവർണർ ഒപ്പിട്ട് നിയമമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലയാള ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ മേപ്പയൂർ ബസ്റ്റാൻഡ് പരിസരത്ത് ഭാഷാബിൽ സംഗമവും ഗവർണർക്ക് നൽകുന്ന ഭീമഹർജിയിലേക്കുള്ള ഒപ്പ് ശേഖരണവും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.സുനിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സായിപ്പ് പോയിട്ട് 70 വർഷത്തിലേറെയായിട്ടും ഭാഷയുടെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട കേരള സംസ്ഥാനത്തിൽ,സ്വന്തം ഭാഷയിൽ ഭരണം നിർവഹിക്കാൻ കഴിയാതിരിക്കുക എന്നത് ഏറ്റവും ലജ്ജാകരവും പൗരരുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്നതുമാണെന്ന് ഭാഷാബിൽ സംരക്ഷണ സംഗമം പ്രഖ്യാപിച്ചു.

67 ശതമാനം ജനങ്ങൾ മാത്രം കന്നഡ ഭാഷ സംസാരിക്കുന്ന കർണാടകത്തിൽ കന്നഡ അവരുടെ ഔദ്യോഗിക ഭാഷയാണ്.97 ശതമാനം ജനങ്ങൾ മലയാളം സംസാരിക്കുന്ന കേരളത്തിൽ മലയാളികളുടെ മാതൃഭാഷയെ അവരുടെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കാതിരിക്കാനുള്ള ചരടുവലികൾ ജാഗ്രതയോടെ കാണണമെന്നും ജനങ്ങളുടെ ഭാഷയിൽ ഭരിക്കുമ്പോഴാണ് ജനാധിപത്യം അർത്ഥപൂർണ്ണമാകുയുള്ളുവെന്നും
സംഗമം ഓർമ്മിപ്പിച്ചു.

മലയാള ഐക്യവേദി മുൻ സംസ്ഥാന പ്രസിഡണ്ട് സി.അരവിന്ദൻ,ജില്ലാ കൺവീനർ പദ്മൻ കാരയാട് , സംസ്ഥാന പ്രവർത്തക സമിതി അംഗം എ സുബാഷ് കുമാർ,ശാസ്ത്ര സാഹിത്യപരിഷത്ത് പേരാമ്പ്ര മേഖല പ്രസിഡണ്ട് പ്രസീത കെ എം , വി.എ. ബാലകൃഷ്ണൻ,ബൈജു മേപ്പയ്യൂർ,സ്നേഹ അമ്മാറത്ത്, അനസ് പി മേപ്പയ്യൂർ,ബിജു കൊട്ടാരക്കര,പി. കെ. പ്രിയേഷ് കുമാർ, സുധാകരൻ പുതുക്കുളങ്ങര
തുടങ്ങിയവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )