കെ.എസ്.ആർ.ടി.സിയിൽ അർഹരായ എല്ലാ ജീവനക്കാർക്കും സ്ഥാനക്കയറ്റം നൽകും- മന്ത്രി കെ.ബി. ഗണേഷ് കുമാർ

കെ.എസ്.ആർ.ടി.സിയിൽ അർഹരായ എല്ലാ ജീവനക്കാർക്കും സ്ഥാനക്കയറ്റം നൽകും- മന്ത്രി കെ.ബി. ഗണേഷ് കുമാർ

  • മലപ്പുറത്ത് കെ.എസ്.ആർ. ടി.സി ബസ് ടെർമിനലിൻ്റെ രണ്ടാം ഘ ട്ട നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

മലപ്പുറം: കെ.എസ്.ആർ.ടി.സിയിൽ അർഹരായ എല്ലാ ജീവനക്കാർക്കും സ്ഥാനക്കയറ്റം നൽകുമെന്ന് ഗതാഗ ത മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു . ഇക്കാര്യത്തിൽ കെ.എസ്.ആർ.ടി.സി സി. എം.ഡി ഡോ. പ്രമോജ് ശങ്കറിന് വ്യാഴാഴ്‌ച നിർദേശം നൽകിയെന്നും അടുത്ത ദിവസം ഇത് സംബന്ധിച്ച ഉത്തരവ് പുറത്ത് വരുമെന്നും മന്ത്രി അറിയിച്ചു.

മലപ്പുറത്ത് കെ.എസ്.ആർ. ടി.സി ബസ് ടെർമിനലിൻ്റെ രണ്ടാം ഘ ട്ട നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ കൊണ്ട് ചെയ്യാൻ കഴിയുന്നത് കെ.എസ്.ആർ.ടി. സിക്കായി ചെയ്യും. ശമ്പളം, ഡി.എ തു ടങ്ങിയവ ജീവനക്കാർക്ക് കൂട്ടി നൽ കണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടിട്ടില്ല എന്നും മ ന്ത്രി വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )