
ശബരിമല കൊടിമര നിർമ്മാണ അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്
- ഇന്നലെയാണ് പ്രത്യേക സംഘം മൊഴിയെടുത്തത്.
തിരുവനന്തപുരം: ശബരിമല കൊടിമര നിർമ്മാണ അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്. ഇന്നലെയാണ് പ്രത്യേക സംഘം മൊഴിയെടുത്തത്. സംഭാവന നൽകിയ സ്വർണത്തിൻ്റെ അളവ് ഉൾപ്പെടെ സുരേഷ്ഗോപി മൊഴി നൽകിയിരുന്നു. 27 പേരാണ് സംഭാവന നൽകിയത്.

ഇതിൽ കുറച്ചുപേർ മാത്രമാണ് ഇനി മൊഴി നൽകാനുഉളത്. അതേസമയം, സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ശബരിമലയിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ലാബിലേക്കയക്കാൻ എസ്ഐടി ഇന്ന് വിജിലൻസ് കോടതിയിൽ സമർപ്പിക്കും.
CATEGORIES News
