ക്രിപ്റ്റോ കറൻസി തട്ടിപ്പ്; എൽഡിഎഫ് കൗൺസിലറെ ഹൈദരാബാദ് സൈബർ പോലീസ് അറസ്റ്റു ചെയ്തു

ക്രിപ്റ്റോ കറൻസി തട്ടിപ്പ്; എൽഡിഎഫ് കൗൺസിലറെ ഹൈദരാബാദ് സൈബർ പോലീസ് അറസ്റ്റു ചെയ്തു

  • നഗരസഭ ഡിവിഷൻ 12 കരീറ്റിപ്പറമ്പ് വെസ്റ്റ് കൗൺസിലറായ ഉനൈസിനെ ഹൈദരാബാദ് സൈബർ പോലീസാണ് അറസ്റ്റു ചെയ്തത്

കോഴിക്കോട്: ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ കൊടുവള്ളി നഗരസഭ എൽഡിഎഫ് കൗൺസിലർ അഹമ്മദ് ഉനൈസ് (28) അറസ്റ്റിൽ. അഹമ്മദ് ഉനൈസുമായി പോലീസ് ഹൈദരാബാദിലേക്ക് പുറപ്പെട്ടു. നഗരസഭ ഡിവിഷൻ 12 കരീറ്റിപ്പറമ്പ് വെസ്റ്റ് കൗൺസിലറാണ് അഹമ്മദ് ഉനൈസ്.

47 ലക്ഷം രൂപയുടെ തട്ടിപ്പില്‍ അഹമ്മദ് ഉനൈസിനും പങ്കുണ്ടെന്ന് ഹൈദരാബാദ് സൈബര്‍ പോലീസ് കണ്ടെത്തിയിരുന്നു. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് ഹൈദരാബാദിൽ നിന്നുള്ള അഞ്ചംഗ പോലീസ് സംഘം കൊടുവള്ളിയിലെത്തിത്. തുടർന്ന്, കൊടുവള്ളി പോലീസിൻ്റെ സഹായത്തോടെ അഹമ്മദ് ഉനൈസിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു . തട്ടിപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുൻപ് പിടിയിലായ മൂവാറ്റുപുഴ സ്വദേശി ഫിറോസിൽ നിന്നാണ് ഉനൈസിന് കേസുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

അന്തർ സംസ്ഥാന ലോബിക്ക് ഇത്തരം തട്ടിപ്പുമായി ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു . ഓണ്‍ലൈന്‍ തട്ടിപ്പ് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കൊടുവള്ളി ഇൻസ്‌പെക്ടർ സി.ഷാജു പറഞ്ഞു. പിടിഎ റഹീം എംഎൽഎ അധ്യക്ഷനായ നാഷണൽ സെക്കുലർ കോൺഫറൻസ് (എൻഎസ്‍സി) അംഗമാണ് അഹമ്മദ് ഉനൈസ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )