
വനിതാദിന പരിപാടിയും” അച്ചീ ഹിന്ദി,” ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് കോഴ്സുകളുടെ സർട്ടിഫിക്കറ്റ് വിതരണ വും നടന്നു
- ഭവാനി ടീച്ചർ വനിതാ ദിന സന്ദേശം നൽകി.
കൊയിലാണ്ടി:കൊയിലാണ്ടി ജിവിഎച്ച്എസ് ഹയർ സെക്കണ്ടറി തുല്യതാപഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വനിതാദിന പരിപാടിയും” അച്ചീ ഹിന്ദി,” ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് കോഴ്സുകളുടെ സർട്ടിഫിക്കറ്റ് വിതരണ വും നടന്നു. ഉന്നത വിജയം നേടിയ വനിതാ പഠിതാക്കളായ ആയിഷാ ജാസ്മിൻ, സാബിറ കെ , ഭൂവനേശ്വരി, പത്മിനി എൻ, ജയഭാരതി എന്നിവരെ ആദരിച്ചു. നഗരസഭ ചെയർപേഴ്സൻ യു. കെ ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ഭവാനി ടീച്ചർ വനിതാ ദിന സന്ദേശം നൽകി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നജീബ് കെ. എം , വത്സൻ മാസ്റ്റർ, പ്രേമചന്ദ്രൻ മാസ്റ്റർ, നിഷിത ടീച്ചർ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ സി. കെ ജയദേവൻ സ്വാഗതവും സെന്റർ കോർഡിനേറ്റർ ദീപ എം നന്ദിയും പറഞ്ഞു.
CATEGORIES News
TAGS KOYILANDY
