സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു

  • ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 14, 780 രൂപയാണ് വില വരുന്നത്.

തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്നേക്ക് ഗ്രാമിന് 90 രൂപയും, പവന് പവന് 720 രൂപയുമാണ് വിലയിടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 14, 780 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,18, 240 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,18,960 രൂപയായിരുന്നു വില.

ജനുവരിയിൽ രേഖപ്പെടുത്തിയ സർവകാല റെക്കോർഡായ പവന് 1,31,160 രൂപ എന്ന നിരക്കിൽ നിന്നും സ്വർണവില താഴേക്ക് വരുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസകരമാണ്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സ്വർണവില കൂടുമെന്നാണ് കരുതിയതെങ്കിലും വിപണിയിലെ ക്രൂഡ് ഓയിൽ മൂല്യവർധനയടക്കം ചെലുത്തിയ സ്വാധീനത്തിൽ ഡോളർ മൂല്യം ഉയർന്നിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )