
കേരളത്തിൽ മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടി എക്സിറ്റ് പോൾ സർവേകൾ
- യുഡിഎഫിന്നേരിയ മുൻതൂക്കമുണ്ടെങ്കിലും എൽഡിഎഫിന് ഭരണ സാധ്യതയുണ്ടെന്നാണ് കണക്കാക്കൽ
തിരുവനന്തപുരം: കേരളത്തിൽ മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടി എക്സിറ്റ് പോൾ സർവേകൾ. കഴിഞ്ഞതവണ കൃത്യമായ പ്രവചനങ്ങൾ നടത്തിയ ഏജൻസികൾ പോലും ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കേരളത്തിൽ പറയുന്നത്. ടുഡെയ്സ് ചാണക്യ പോലുള്ള ഏജൻസികൾ ഇഞ്ചോടിഞ്ച് പോരാട്ടം കേരളത്തിൽ പ്രവചിക്കുമ്പോൾ അത് എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.

കേരളത്തിൽ ബലാബലമെന്ന് ചൂണ്ടിക്കാട്ടുന്നതാണ് പ്രവചനം. യുഡിഎഫിന് നേരിയ മുൻതൂക്കമുണ്ടെങ്കിലും എൽഡിഎഫിന് ഭരണ സാധ്യതയുണ്ടെന്നാണ് കണക്കാക്കൽ. യു ഡി എഫ് 60 മുതൽ 78 സീറ്റുകൾ വരെ നേടുമെന്ന് പ്രവചിക്കുമ്പോൾ എൽഡിഎഫ് 55 മുതൽ 73 സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ടെന്നാണ് ടുഡെയ്സ് ചാണക്യയുടെ പ്രവചനം.
CATEGORIES News
