
ഈ സീസണിലെ ഉംറ തീർത്ഥാടനവുമായി ബന്ധപ്പെട്ട സമയപരിധികൾ പ്രഖ്യാപിച്ചു
- ഉംറ വിസ അനുവദിക്കുന്ന അവസാന തീയതി ശവ്വാൽ 1 അതായത് ഇംഗ്ലീഷ് മാസം മാർച്ച് 20 ആണ്.
ദുബായ് : സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ഈ സീസണിലെ ഉംറ തീർത്ഥാടനവുമായി ബന്ധപ്പെട്ട സമയപരിധികൾ പ്രഖ്യാപിച്ചു. വിസ അനുവദിക്കുന്നതിനുള്ള അവസാന തീയതി, തീർത്ഥാടകരുടെ പ്രവേശനം, മടക്കം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉംറ വിസ അനുവദിക്കുന്ന അവസാന തീയതി ശവ്വാൽ 1 അതായത് ഇംഗ്ലീഷ് മാസം മാർച്ച് 20 ആണ്.

സൗദിയിൽ പ്രവേശിക്കേണ്ട അവസാന തീയതി ശവ്വാൽ 15ഉം അതായത് ഏപ്രിൽ 3. രാജ്യം വിടേണ്ട അവസാന തീയതി ദുൽ ഖഅദ് ഒന്നുമാണ് അതായത് ഏപ്രിൽ 18നുമാണ്. സൗദി ഹജ്ജ് ഉംറ മന്ത്രാലയം തീർത്ഥാടനം നടത്തുന്ന കമ്പനികളുമായി നടത്തിയ 17-ാമത് വെർച്വൽ മീറ്റിംഗിലാണ് ഈ പ്രഖ്യാപനമുണ്ടായത്. ഹജ്ജ്, ഉംറ സീസണുകളിലെ നിയമങ്ങൾ രാജ്യത്തേക്ക് വരുന്ന എല്ലാ തീർത്തടകർ കർശനമായി പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
CATEGORIES News
