ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകൾ അധികമായി സർവീസ് നടത്തും

ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകൾ അധികമായി സർവീസ് നടത്തും

  • പ്രത്യേക ട്രെയിനുകളുടെ സർവീസ് സമയക്രമം, റൂട്ടുകൾ, സ്റ്റോപ്പുകൾ എന്നിവയുടെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു

ന്യൂഡൽഹി: ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകൾ അധികമായി സർവീസ് നടത്തുമെന്ന പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് കൂടുതൽ സർവീസ്. പ്രത്യേക ട്രെയിനുകളുടെ സർവീസ് സമയക്രമം, റൂട്ടുകൾ, സ്റ്റോപ്പുകൾ എന്നിവയുടെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓണക്കാലത്ത് നാട്ടിലേക്ക് വരുന്ന മലയാളികൾക്ക് ഏറെ ആശ്വാസമാകും സ്പെഷൽ ട്രെയിനുകളുടെ പ്രഖ്യാപനം.

ആഘോഷവേളകളിൽ പലപ്പോഴും മാസങ്ങൾക്ക് മുൻപേ ട്രെയിൻ ബുക്കിങ്ങുകൾ മുഴുവനാകുന്നതിനാൽ ഏറെ യാത്രാദുരിതം നേരിടാറുണ്ടായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )