മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രചരണം തുടങ്ങും

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രചരണം തുടങ്ങും

  • കണ്ണൂരിൽ സിപിഐഎമ്മിനെതിരെ വിമത ഭീഷണി നിലനിൽക്കുമ്പോഴാണ് മുഖ്യമന്ത്രി എത്തുന്നത്

കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രചരണം തുടങ്ങും. കണ്ണൂരിൽ സിപിഐഎമ്മിനെതിരെ വിമത ഭീഷണി നിലനിൽക്കുമ്പോഴാണ് മുഖ്യമന്ത്രി എത്തുന്നത്. വിമത ഭീഷണി മറികടന്ന്എങ്ങനെ മുന്നോട്ട് പോകുമെന്നതാണ് സിപിഐഎമ്മിന്മുന്നിലുളള വെല്ലുവിളി.

വിവാദങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കുമോ എന്നതാണ് രാഷ്ട്രീയ ആകാംക്ഷ. ഉച്ചയ്ക്ക് ശേഷം കണ്ണൂരിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മട്ടന്നൂരിൽ നിന്ന് റോഡ് ഷോയായി ധർമ്മടം മണ്ഡലത്തിലേക്ക് പോകും. പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ആദ്യത്തെ തിരഞ്ഞെടുപ്പ് പൊതുയോഗം. എൽഡിഎഫിന്റെ തിരഞ്ഞടുപ്പ് കൺവൻഷൻ നാളെ മുതൽ തുടങ്ങും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )