വടകരയിൽ കെ.കെ രമ യുഡിഎഫ് പിന്തുണയ്ക്കുന്ന ആർഎംപി സ്ഥാനാർഥിയാകും

വടകരയിൽ കെ.കെ രമ യുഡിഎഫ് പിന്തുണയ്ക്കുന്ന ആർഎംപി സ്ഥാനാർഥിയാകും

  • കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 8,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ വിജയിച്ചിരുന്നത്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ കെ.കെ രമ യുഡിഎഫ് പിന്തുണയ്ക്കുന്ന ആർഎംപി സ്ഥാനാർഥിയാകും. എല്ലാ മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാർഥികളെ പിന്തുണയ്ക്കുമെന്ന് സംസ്ഥാന സെക്രട്ടറി എൻ. വേണു പറഞ്ഞു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ഭഗത് റൂഫസ് സ്ഥാനാർഥിയാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 8,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ വിജയിച്ചിരുന്നത്. ഇത്തവണയും വൻ ഭൂരിപക്ഷത്തിൽ രമ ജയിച്ചുകേറുമെന്നാണ് പ്രതീക്ഷയെന്ന് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി എൻ. വേണു പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )