തോമസ് ഐസക്ക് ഖേദപ്രകടനം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് രമേഷ് പിഷാരടി

തോമസ് ഐസക്ക് ഖേദപ്രകടനം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് രമേഷ് പിഷാരടി

  • ഫലസ്‌തീൻ വിഷയത്തിൽ താൻ സംസാരിച്ചതിന്റെ ചെറിയ റീലുകളാണ് പ്രചരിപ്പിക്കുന്നത്. തന്നെ അര സംഘി എന്നല്ലേ പറഞ്ഞതെന്നും ഒരു സംഘി എന്ന് പറഞ്ഞില്ലല്ലോയെന്നും ആയിരുന്നു പിഷാരടിയുടെ ചോദ്യം.

പാലക്കാട് : തനിക്കെതിരായ പരാമർശത്തിൽ മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്ക് ഖേദപ്രകടനം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് രമേഷ് പിഷാരടി. തോമസ് ഐസകിന്റെ പ്രസ്താവനയിൽ തനിക്ക് മനോവിഷമം ഉണ്ടായിട്ടില്ലെന്നും സീനിയർ നേതാവായ തോമസ് ഐസക് തന്നോട് ക്ഷാമാപണം നടത്തേണ്ടിയിരുന്നില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. ഫലസ്‌തീൻ വിഷയത്തിൽ താൻ സംസാരിച്ചതിന്റെ ചെറിയ റീലുകളാണ് പ്രചരിപ്പിക്കുന്നത്. തന്നെ അര സംഘി എന്നല്ലേ പറഞ്ഞതെന്നും ഒരു സംഘി എന്ന് പറഞ്ഞില്ലല്ലോയെന്നും ആയിരുന്നു പിഷാരടിയുടെ ചോദ്യം.

മുകേഷിനും ഇന്നസെന്റിനും പ്രചാരണത്തിന് പോയിട്ടുണ്ട്. അതെല്ലാം തപ്പി എടുക്കട്ടെ. ചെളിവാരി എറിയുന്ന രാഷ്ട്രീയത്തിൽ നിന്നും താൻ മാറി നിൽക്കുകയാണെന്നും രമേഷ് പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )