
പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർ
- കേന്ദ്ര സർക്കാരിന്റെ അന്തർ മന്ത്രാലയ വാർത്താസമ്മേളനത്തിൽ പെട്രോളിയം – പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ വ്യക്തമാക്കി.
ന്യൂഡൽഹി : പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് ആവശ്യമായ പെട്രോളും ഡീസലും ലഭ്യമാണ്. റിഫൈനറികൾ പൂർണ്ണ തോതിൽ പ്രവർത്തിക്കുന്നു. എൽപിജി വിതരണം സാധാരണ നിലയിൽ മുന്നോട്ടു പോകുന്നെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ അന്തർ മന്ത്രാലയ വാർത്താസമ്മേളനത്തിൽ പെട്രോളിയം – പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ വ്യക്തമാക്കി. പ്രകൃതിവാതക ശൃംഖല വിപുലീകരിക്കാൻ വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചുവെന്നും എൽപിജി കരിഞ്ചന്തയിൽ വിൽക്കുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
CATEGORIES News
TAGS newdelhi
