
കുവൈറ്റ് തുറമുഖത്തിന് നേരെ ഉണ്ടായ ഇറാൻ ഡ്രോൺ ആക്രമണത്തിൽ തീപിടുത്തമുണ്ടായി
- കെട്ടിടങ്ങൾക്കും സംഭരണശാലകൾക്കും വലിയ തോതിൽ നാശനഷ്ടമുണ്ടായി.
കുവൈറ്റ് സിറ്റി: ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം ശക്തമായി തന്നെ തുടരുകയാണ്. കുവൈറ്റിലെ ഷുവൈഖ് തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണത്തിൽ തീപിടിത്തമുണ്ടായി. കെട്ടിടങ്ങൾക്കും സംഭരണശാലകൾക്കും വലിയ തോതിൽ നാശനഷ്ടമുണ്ടായി. എന്നാൽ ആർക്കും പരിക്കില്ലെന്ന് കുവൈത്ത് പോർട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്. കുവൈത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമാണ് ഷുവൈഖ് തുറമുഖം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകൾ തുറമുഖത്തെ ലക്ഷ്യമാക്കി വരികയായിരുന്നു.

ഉഗ്രസ്ഫോടന ശബ്ദത്തിന് പിന്നാലെ തീയും പുകയും ഉയർന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരും അഗ്നിശമന സേനയും ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. നിലവിൽ തുറമുഖത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
CATEGORIES News
