ലിറ്റിൽ കൈറ്റ്സ് ജൂനിയർ, ഡിജിറ്റൽ സ്ക്വയർ” ഉദ്ഘാടനം ചെയ്തു

ലിറ്റിൽ കൈറ്റ്സ് ജൂനിയർ, ഡിജിറ്റൽ സ്ക്വയർ” ഉദ്ഘാടനം ചെയ്തു

നഗരസഭ ചെയർമാൻ ശ്രീ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു,

കൊയിലാണ്ടി:”ലിറ്റിൽ കൈറ്റ്സ് ജൂനിയർ, ഡിജിറ്റൽ സ്ക്വയർ” ഉദ്ഘാടനം ചെയ്തു.കൊയിലാണ്ടി പന്തലായനി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്, ജൂനിയർ ഡിജിറ്റൽ സ്ക്വയർ എന്നിവ കൊയിലാണ്ടി നഗരസഭ ചെയർമാൻ ശ്രീ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ പി എം ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ എൻ വി പ്രദീപ്കുമാർ സ്വാഗതം പറഞ്ഞു.എച്ച് എം ചാർജ് പവിത്ര പി സി, അധ്യാപകരായ വിപിൻ പി പി, ദീപാ ബി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി എം കെ സ്മിത ചടങ്ങിന് നന്ദി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )