
കേരളത്തിന് എയിംസ് അനുമതിയില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ
- ലോക് സഭയിലാണ് കേന്ദ്ര സക്കാർ ഈ മറുപടി നൽകിയത്.
ന്യൂഡൽഹി: കേരളത്തിന് എയിംസ് അനുമതിയില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. ഇന്ന് ലോക് സഭയിലാണ് കേന്ദ്ര സക്കാർ ഈ മറുപടി നൽകിയത്. എയിംസിനായി കേരളം കോഴിക്കോട് കിനാലൂരിൽ ഭൂമി കണ്ടെത്തിയതായി അറിയിച്ചിരുന്നു. എന്നാൽ ഇതുവരെയും അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയായിരുന്നു.
അതേസമയം കേരളത്തിന് എയിംസ് അനുവദിക്കാത്ത കേന്ദ്ര സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജിയിൽ മറുപടി നൽകാൻ വീണ്ടും കോടതിയിൽ സാവകാശം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ തന്നെ 22 സംസ്ഥാനങ്ങൾക്ക് എയിംസ് അനുവദിച്ചപ്പോഴും കേരളത്തെ ഒഴിവാക്കിയതിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
CATEGORIES News
