ഡെലിവറി വാഹനത്തിൽ നിന്ന് 27 എൽപിജി ഗ്യാസ് സിലിണ്ടറുകൾ മോഷണം പോയി

ഡെലിവറി വാഹനത്തിൽ നിന്ന് 27 എൽപിജി ഗ്യാസ് സിലിണ്ടറുകൾ മോഷണം പോയി

  • എൽപിജി മോഷണം നടന്നത് പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് .

മുംബൈ: ഡെലിവറി വാഹനത്തിൽ നിന്ന് 27 എൽപിജി ഗ്യാസ് സിലിണ്ടറുകൾ മോഷണം പോയത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. വിതരണത്തിനായി പോകുന്ന ടെമ്പോയിൽ നിന്നാണ് 27 എൽപിജി ഗ്യാസ് സിലിണ്ടറുകൾ മോഷണം പോയത്. എൽപിജി മോഷണം നടന്നത് പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് .

മോഷണം പോയതിൽ 5 ഗ്യാസ് നിറച്ച കുറ്റികളും 22 കാലി കുറ്റികളുമുണ്ടായിരുന്നു. ഡെലിവറിക്കാരനായ നന്ദകുമാർ രാംരാജിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വീടിനടുത്ത് പാർക്ക് ചെയ്‌തിരുന്ന വാഹനത്തിൽ നിന്നാണ് എൽപിജി ഗ്യസ് സിലിണ്ടറുകൾ മോഷ്‌ടിച്ചത്. വാഹനത്തിന്റെ ഗ്ലാസ് ഡോർ പൊട്ടിച്ചും പിൻഭാഗത്തെ പൂട്ട് തകർത്തുമാണ് സിലിണ്ടറുകൾ എടുത്തതെന്നാണ് പോലീസ് എഫ്ഐആറിൽ പറയുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )