ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞാലും 30 ദിവസം ഉപയോഗിക്കാം

ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞാലും 30 ദിവസം ഉപയോഗിക്കാം

  • മോട്ടോർ വാഹന നിയമത്തിൽ 20 മാറ്റങ്ങൾ

ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി തീർന്നാലും 30 ദിവസംവരെ അതുപയോഗിക്കാൻ അനുമതിനൽകി മോട്ടോർവാഹന നിയമത്തിൽ ഭേദഗതിവരുത്തി കേന്ദ്രം. ഇക്കാലയളവിൽ ലൈസൻസ് പുതുക്കാൻ അധികഫീസ് നൽകേണ്ട. ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷംമുൻപ് പുതുക്കിയാൽ കാലാവധി തീരുന്ന തീയതി മുതൽക്കാകും പ്രാബല്യം.

മോട്ടോർ വാഹനനിയമത്തിൽ മാത്രം 20 ഭേദഗതികളാണ് ലോക്‌സഭയിൽ വാണിജ്യ സഹമന്ത്രി ജിതിൻ പ്രസാദ അവതരിപ്പിച്ച ജൻ വിശ്വാസ് ഭേദഗതി ബില്ല്‌ലിലുള്ളത്. നിയമലംഘനങ്ങളെ ക്രിമിനൽ കുറ്റകൃത്യങ്ങളിൽനിന്നൊഴിവാക്കിയും ശിക്ഷ ലഘൂകരിച്ചും 23 മന്ത്രാലയങ്ങൾക്ക് കീഴിലെ 79 കേന്ദ്ര നിയമങ്ങളിലായി 784 ഭേദഗതികൾ വരുത്തുന്നതാണ് ജൻ വിശ്വാസ് ഭേദഗതി ബിൽ. 79 കേന്ദ്രനിയമങ്ങളുടെ കൂട്ടത്തിലാണ് 1988-ലെ മോട്ടോർവാഹന നിയമവും ഉൾപ്പെട്ടത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )