ബേപ്പൂരിൽ മുഹമ്മദ് റിയാസിന് വേണ്ടി വോട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ

ബേപ്പൂരിൽ മുഹമ്മദ് റിയാസിന് വേണ്ടി വോട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ

  • വയനാട് ദുരന്തത്തിലടക്കം കേരളത്തെ സഹായിക്കാതെ തകർക്കാൻ ശ്രമിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത്

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥിയും മന്ത്രിയുമായ മുഹമ്മദ് റിയാസിന് വേണ്ടി വോട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ബേപ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ യു ഡി എഫിനും ബി ജെ പിക്കുമെതിരെ രൂക്ഷവിമർശനമാണ് മുഖ്യമന്ത്രി അഴിച്ചിവിട്ടത്. ബി ജെ പിയും കോൺഗ്രസും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും ഇരുകൂട്ടരും മുതലാളിത്ത താൽപ്പര്യങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആർ എസ് എസ് ആഭ്യന്തര ശത്രുക്കളായി കാണുന്ന ന്യൂനപക്ഷങ്ങളെ കേന്ദ്ര സർക്കാർ വേട്ടയാടുകയാണ്. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ഇടത് സർക്കാർ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് നിശബ്ദ‌ത പാലിക്കുകയായിരുന്നു.

വയനാട് ദുരന്തത്തിലടക്കം കേരളത്തെ സഹായിക്കാതെ തകർക്കാൻ ശ്രമിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. കേന്ദ്രത്തിന്റെ ഈ നിലപാടിനെതിരെ പ്രതികരിക്കാൻ യു ഡിഎഫ് എം പിമാർ തയ്യാറായില്ലെന്നും ബി ജെ പിക്ക് വിഷമമാകുമെന്ന് കരുതി അവർ പ്രക്ഷോഭങ്ങളിൽ നിന്ന് വിട്ടുനിന്നെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കേരളത്തിന്റെ വികസനത്തിനായി എടുത്ത കടത്തെ അയോഗ്യതയായി കാണുന്നവർ നാടിന്റെ താൽപ്പര്യത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )