
സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്നമഹിളാ മോർച്ചയുടെ പരാതിയിൽ പ്രതികരിച്ച് രമേഷ് പിഷാരടി
- ബിജെപി ക്ക് വിവാദങ്ങൾ മാത്രമാണ് താൽപര്യമെന്നും രമേഷ് പിഷാരടി പറഞ്ഞു.
പാലക്കാട് : സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന മഹിളാ മോർച്ചയുടെ പരാതിയിൽ പ്രതികരിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. എന്തിനാണ് പരാതി നൽകിയതെന്ന് എല്ലാവർക്കും അറിയാമെന്നും തോൽക്കുമെന്ന് ഉറപ്പായപ്പോൾ ബിജെപി സ്ഥാനാർത്ഥി ഗിമ്മിക്കുകൾ കാണിക്കുകയാണെന്നും രമേഷ് പിഷാരടി പറഞ്ഞു. താൻ എന്ത് സ്ത്രീ വിരുദ്ധ പ്രസ്‌താവനയാണ് നടത്തിയതെന്നും രമേഷ് പിഷാരടി ചോദിച്ചു. വിവാദ രാഷ്ട്രീയം മടുത്തു എന്നാണ് എൻഡിഎയുടെ ബോർഡിൽ എഴുതി വെച്ചിരിക്കുന്നത്. എന്നാൽ, വിവാദങ്ങൾ മാത്രമാണ് എൻഡിഎ ഉണ്ടാക്കുന്നത്. തനിക്ക് ജനങ്ങളോട് നിരവധി കാര്യങ്ങൾ പറയാൻ ഉണ്ടെന്നും എന്നാൽ, ബിജെപി ക്ക് വിവാദങ്ങൾ മാത്രമാണ് താൽപര്യമെന്നും രമേഷ് പിഷാരടി പറഞ്ഞു.

സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ മഹിളാ മോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. പിഷാരടി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് പരാതി. പിഷാരടിയെ വടക്കുന്തറയിൽ തടഞ്ഞതിൽ കോൺഗ്രസ് പരാതി നൽകിയിരുന്നു. ബിജെപി വനിത കൗൺസിലർ ഉൾപ്പെടെ മൂന്ന് ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ നടപടികളെല്ലാംപുരോഗമിക്കുന്നതിനിടെയാണ് മഹിള മോർച്ച പിഷാരടിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. സ്ത്രീ വിരുദ്ധ പരാമർശമാണ് പിഷാരടി നടത്തിയതെന്നാണ് മഹിള മോർച്ചയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്.
