കൃഷിശ്രീ പൊന്നോണ പൂച്ചന്ത ഉദ്ഘാടനം ചെയ്തു

കൃഷിശ്രീ പൊന്നോണ പൂച്ചന്ത ഉദ്ഘാടനം ചെയ്തു

  • പൂച്ചന്തയുടെ ഉദ്ഘാടനo ബഹു.കൊയിലാണ്ടി നഗരസഭ ചെയർ പേഴ്സൺ ശ്രീ. യു.കെചന്ദ്രൻ നിർവഹിച്ചു.

കൊയിലാണ്ടി:കൃഷിശ്രീ കാർഷിക സംഘം വിളയിച്ച ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പും പൂച്ചന്തയുടെ ഉദ്ഘാടനo ബഹു.കൊയിലാണ്ടി നഗരസഭ ചെയർ പേഴ്സൺ ശ്രീ. യു.കെചന്ദ്രൻ നിർവഹിച്ചു.
അച്ചുതൻ ഷംന നിവാസ് ആദ്യ വിൽപ്പന ഏറ്റുവാങ്ങിഓണപ്പൂക്കളമൊരുക്കാൻ 50 സെന്റ് സ്ഥലത്താണ് പൂകൃഷി ചെയ്തത്. നല്ല പരിചരണത്തിലൂടെ മികച്ച വിളവാണ് ലഭിച്ചതെന്ന് കൃഷി ശ്രീ ഭാരവാഹികൾ പറഞ്ഞു. തിരുവോണനാൾ വരെ വിയ്യൂർ ഇല്ലത്തു താഴെ ചന്ത പ്രവർത്തിക്കും.

കൗൺസിലർമാരായ ശ്രീ. രമേശൻ മാസ്റ്റർ . വി , ശ്രീ.ഷൈജു പി. കെ, ശ്രീ. രമേശൻ പി , കൃഷി അസിസ്റ്ററ്റ് ശ്രീമതി. അംന എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വി.പിഷിജു മാസ്റ്റർ , രാജഗോപാലൻ മാസ്റ്റർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കൃഷിശ്രീ പ്രസിഡണ്ട് ശ്രീ. പ്രമോദ് രാരോത്ത് സ്വാഗതവും ഗണേശൻ അമ്മ നിവാസ് നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )