ശ്രുതിക്ക് താൻ വീട് വച്ചു കൊടുക്കും എന്ന നിലയിലാണ് ടി.സിദ്ദിഖ് പ്രചരണം നടത്തിയതെന്ന് സി കെ ശശീന്ദ്രൻ

ശ്രുതിക്ക് താൻ വീട് വച്ചു കൊടുക്കും എന്ന നിലയിലാണ് ടി.സിദ്ദിഖ് പ്രചരണം നടത്തിയതെന്ന് സി കെ ശശീന്ദ്രൻ

  • ചൂരൽമല ദുരന്തബാധിതർക്ക് കോൺഗ്രസ് വീട് നൽകാത്ത സാഹചര്യത്തിൽ സിദ്ദിഖ് മാപ്പ് പറയണമെന്നും സി കെ ശശീന്ദ്രൻ പറഞ്ഞു.

വയനാട് : ഉരുൾപൊട്ടലിൽ വീടും കുടുംബവും നഷ്ടമായ ശ്രുതിയുടെ വീട് ഇനിയും പൂർത്തിയായിട്ടില്ലെന്ന് വയനാട് എൽഡിഎഫ് കൺവീനർ സി കെ ശശീന്ദ്രൻ. അതിന്റെ ധാർമിക ഉത്തരവാദിത്തം എംഎൽഎ ടി സിദ്ദിഖിന് ഉണ്ടെന്നും സി കെ ശശീന്ദ്രൻ ചൂണ്ടിക്കാട്ടി. താൻ നിർമിച്ച് കൊടുക്കുന്ന വീട് എന്ന നിലയിലാണ് ടി സിദ്ദിഖ് അതിനെ പ്രചരിപ്പിച്ചത്. ചൂരൽമല ദുരന്തബാധിതർക്ക് കോൺഗ്രസ് വീട് നൽകാത്ത സാഹചര്യത്തിൽ സിദ്ദിഖ് മാപ്പ് പറയണമെന്നും സി കെ ശശീന്ദ്രൻ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )