ലൈംഗിക അതിക്രമ കേസ് സംവിധായകൻ രഞ്ജിത്തിൻ്റെ തെളിവെടുപ്പ് ഇന്ന്

ലൈംഗിക അതിക്രമ കേസ് സംവിധായകൻ രഞ്ജിത്തിൻ്റെ തെളിവെടുപ്പ് ഇന്ന്

  • തിങ്കളാഴ്‌ച വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

കൊച്ചി: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തുമായി പോലീസിന്റെ തെളിവെടുപ്പ് ഇന്ന് നടക്കും. നടിയെ ഉപദ്രവിച്ചെന്ന് കണ്ടെത്തിയ കാരവാനിൽ എത്തിച്ചാണ് തെളിവെടുക്കുക. അതേസമയം ഷൂട്ടിങ് സെറ്റിൽ ഉണ്ടായിരുന്ന രണ്ട് കാരവാനുകളും പോലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്. അതേസമയം യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വിട്ടിരുന്നു. തിങ്കളാഴ്‌ച വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറിന്റെ വാദം. അതേസമയം രഞ്ജിത്തിന്റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നട്ടെല്ലിന് ആരോഗ്യ പ്രശ്നശ്‌നങ്ങളുണ്ടെന്നും കരൾ മാറ്റിവെക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )