സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിൽ ഇവിഎം തകരാറിനെ തുടർന്ന് വോട്ടിങ് വൈകുന്നു

സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിൽ ഇവിഎം തകരാറിനെ തുടർന്ന് വോട്ടിങ് വൈകുന്നു

  • ആലപ്പുഴ തലവടി പഞ്ചായത്ത് 134 ലാം നമ്പർ ബൂത്തിലും വള്ളിക്കുന്ന് മണ്ഡലത്തിലെ പെരുവള്ളൂർ നൂറുൽ ഇസ്ലാം മദ്രസയിലെ വോട്ടിങ്ങ് മെഷീനും തകരാറിലായി.

തിരുവനന്തപുരം :സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിൽ ഇവിഎം തകരാറിനെ തുടർന്ന് വോട്ടിങ് വൈകുന്നു. ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര. ആലപ്പുഴ തലവടി പഞ്ചായത്ത് 134 ലാം നമ്പർ ബൂത്തിലും വള്ളിക്കുന്ന് മണ്ഡലത്തിലെ പെരുവള്ളൂർ നൂറുൽ ഇസ്ലാം മദ്രസയിലെ വോട്ടിങ്ങ് മെഷീനും തകരാറിലായി. ഇരവിപുരം മണ്ഡലത്തിൽ പോളിങ് സ്റ്റേഷൻ 50, ക്രിസ്തുരാജ് സ്കൂളിലും ഇവിഎം തകരാറിലായി

. ത്രികോണ മത്സരം നടക്കുന്ന നേമം മണ്ഡലത്തിൽ വോട്ട് ചെയ്യാൻ നടൻ മോഹൻലാൽ എത്തി. പ്രതിപക്ഷ നേതാവ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറവൂരിലും. ജി. സുധാകരൻ അമ്പലപ്പുഴ മണ്ഡലത്തിലെ പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും ഏഴുമണിയോടെ വോട്ട് രേഖപ്പെടുത്തി. എൻഡിഎ സ്ഥാനാർഥി ആർ. ശ്രീലേഖ വട്ടിയൂർക്കാവിൽ വോട്ട് രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )