
ഇന്തോ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം ചേരാൻ തീരുമാനം
- സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് ഈ മാസം 20 മുതൽ കൊച്ചിയിൽ യോഗം ചേരുക.
കൊച്ചി: ഭൂട്ടാൻ വാഹന കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇന്തോ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം ചേരാൻ തീരുമാനം. നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയാനുള്ള നടപടികൾ ചർച്ച ചെയ്യാനാണ് യോഗം. കേസിൽ അറസ്റ്റിലായ അസമിലെ ജില്ല ട്രാൻസ്പോർട്ട് ഓഫിസർ ദീപക് പഠോവരിയുടെ ജാമ്യാപേക്ഷ എറണാകുളം അഡീഷനൽ സെഷൻസ് കോടതി തള്ളിഓപ്പറേഷൻ നുംഖോറിൽ തുടർനടപടികൾ ചർച്ച ചെയ്യാനാണ് ഇന്തോ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് ഈ മാസം 20 മുതൽ കൊച്ചിയിൽ യോഗം ചേരുക. വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ശേഖരിച്ച വിവരങ്ങൾ പ്രകാരമാണ് ചർച്ച.

നികുതി വെട്ടിചുള്ള നടപടികളും യോഗത്തിൽ തീരുമാനിക്കും. നികുതി വെട്ടിച്ച് ഇന്ത്യയിലേക്കു കടത്തിയ നാല് വാഹനങ്ങൾ കൂടി കോഴിക്കോട് നിന്ന് കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതോടെ ഓപ്പറേഷൻ നുംഖോറിൽ കേരളത്തിൽ നിന്ന് മാത്രം പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണം അമ്പതിലധികമായി. നികുതി വെട്ടിച്ചുള്ള വാഹനക്കടത്തിന്റെ മുഖ്യസൂത്രധാരൻ ബംഗാളിലെ ജയ്ഗാവോൺ സ്വദേശിയായ ബിശ്വദീപ് ദാസിനെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
