കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികൾ തുറക്കരുതെന്ന കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികൾ തുറക്കരുതെന്ന കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

  • മെറ്റീരിയൽസ് റൂമുകൾ തുറന്നത് അനാവശ്യമെന്നാണ് രത്തൻ ഖേൽക്കറുടെ അഭിപ്രായം

തിരുവനന്തപുരം: കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികൾ തുറക്കരുതെന്ന കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറാണ് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയത്. സീൽ ചെയ്യാത്ത മുറികളും തുറക്കാൻ പാടില്ലെന്നാണ് നിർദ്ദേശം. സംഭവത്തിൽ ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് രത്തൻ ഖേൽക്കർ. പേരാമ്പ്ര, നെന്മാറ സ്ട്രോങ്ങ് റൂം വിവാദത്തിലാണ് നടപടി.

മെറ്റീരിയൽസ് റൂമുകൾ തുറന്നത് അനാവശ്യമെന്നാണ് രത്തൻ ഖേൽക്കറുടെ അഭിപ്രായം. സംഭവത്തിൽ രത്തൻ ഖേൽക്കർ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.കണക്കെടുപ്പിനാണ് മുറി തുറക്കുന്നതെങ്കിൽ വോട്ടെണ്ണൽ കഴിഞ്ഞിട്ട് കണക്കുകൾ അപ്ഡേറ്റ് ചെയ്താൽ മതിയെന്ന് രത്തൻ ഖേൽക്കർ നിർദേശിച്ചു.തിരക്കിട്ട് മുറികൾ തുറന്ന് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. എന്തിന് വിവരങ്ങൾ തിരക്കിട്ട് അപ്ഡേറ്റ് ചെയ്യണമെന്നും ഏതെങ്കിലും തരത്തിൽ മുറികൾ തുറന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും രത്തൻ ഖേൽക്കർ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )