സംസ്ഥാനത്ത് എൽ.ഡി.എഫ് അധികാരം പിടിക്കും- എം.എ. ബേബി

സംസ്ഥാനത്ത് എൽ.ഡി.എഫ് അധികാരം പിടിക്കും- എം.എ. ബേബി

  • കാർഷിക മേഖലയിൽ ഉണ്ടാക്കിയ കുതിപ്പ് വ്യവസായ മേഖലയിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് എം.എ. ബേബി പറഞ്ഞു.

കോഴിക്കോട് : സംസ്ഥാനത്ത് എൽ.ഡി.എഫ് അധികാരം പിടിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. വലിയ ഭൂരിപക്ഷം ഉണ്ടാവില്ല. എങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നും ബേബി പറഞ്ഞു. യു.ഡി.എഫിലെ മുഖ്യമന്ത്രി ചർച്ചകൾ വെറുതെയാണ്. 2021ലും ഇതുപോലെ ചർച്ചകൾ നടന്നതാണെന്ന് നാം മറക്കരുതെന്ന് ബേബി ഓർമ്മപ്പെടുത്തി. 100 സീറ്റുകൾ കടക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതാണ് നടക്കാൻ പോകുന്നതെന്ന് പറയില്ല.

അടിയുറച്ച ഭൂരിപക്ഷത്തോടുകൂടി എൽ.ഡി.എഫിന് വീണ്ടും സർക്കാർ രൂപവൽകരിക്കാൻ കഴിയും. എത്ര സീറ്റുകൾ ജയിക്കും എന്ന കാര്യത്തിൽ പാർട്ടി സെക്രട്ടറിയേറ്റ് വിലയിരുത്തൽ നടത്തിയിട്ടുണ്ട്.പുറത്തുവരുന്ന കാര്യങ്ങൾ ഊഹാപോഹങ്ങൾ. അതേക്കുറിച്ച് ഏപ്രിൽ 12ന് പാർട്ടി സംസ്ഥാന സെക്രട്ടറി വിശദീകരിച്ചിട്ടുണ്ടെന്ന് എം.എ. ബേബി.കാർഷിക മേഖലയിൽ ഉണ്ടാക്കിയ കുതിപ്പ് വ്യവസായ മേഖലയിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് എം.എ. ബേബി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )