ശബരിമല കേസിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത് പന്തളം കൊട്ടാര അംഗം

ശബരിമല കേസിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത് പന്തളം കൊട്ടാര അംഗം

  • വിശ്വാസകാര്യങ്ങളിൽ ഇടപെടാനില്ലെന്നാണ് സർക്കാർ അന്ന് പറഞ്ഞത്.

ന്യൂഡൽഹി : ശബരിമല കേസിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത്‌ പന്തളം കൊട്ടാര അംഗം രാജ രാജ വർമ്മ. യുവതിപ്രവേശനത്തിൽ പണ്ഡിതരുടെ നിലപാട് എന്തിന് സർക്കാർ തേടണമെന്ന് രാജരാജ വർമ്മയ്ക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ രാധാകൃഷ്ണൻ വാദിച്ചു. നേരത്തെ ഹൈക്കോടതിയിൽ മകരജ്യോതി കേസിൽ അന്വേഷണം വേണ്ടെന്ന് സർക്കാർ നിലപാട് എടുത്തു.

വിശ്വാസകാര്യങ്ങളിൽ ഇടപെടാനില്ലെന്നാണ് സർക്കാർ അന്ന് പറഞ്ഞത്. എന്നാൽ ശബരിമലയുടെ കാര്യത്തിൽ സർക്കാരിന് അതിന് കഴിയുന്നില്ലെന്നും സർക്കാരിന്റെ പല നിലപാടും വിശ്വാസികളെ വ്രണപ്പെടുത്തിയെന്നും അഭിഭാഷകൻ വാദം ഉന്നയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )