കുട്ടികളോടുള്ള വോട്ട് അഭ്യർത്ഥനയിൽ വിജയ്ക്കെതിരെ കേസെടുക്കണമെന്ന് വിസികെ നേതാവ്

കുട്ടികളോടുള്ള വോട്ട് അഭ്യർത്ഥനയിൽ വിജയ്ക്കെതിരെ കേസെടുക്കണമെന്ന് വിസികെ നേതാവ്

  • വിജയ്ക്ക് വോട്ട് ചെയ്തെതെന്ന് മകനോട് കള്ളം പറഞ്ഞു

ചെന്നൈ : ടിവികെ അധ്യക്ഷനും നടനുമായ വിജയ്ക്കെതിരെ പോലീസിൽ പരാതി. കുട്ടികളോടുളള വോട്ട് അഭ്യർത്ഥന നടപടിയിലാണ് വിജയ്ക്കെതിരെ പരാതി. വിജയ്ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് വിസികെ നേതാവ് ബാലകൃഷ്ണൻ ആണ് കോയമ്പത്തൂർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

5 വയസുകാരനായ മകൻ വിജയ്ക്കായി വോട്ട് ചെയ്യണമെന്ന് പറഞ്ഞു തന്നെ സമ്മർദത്തിലാക്കിയെന്നും വിസമ്മതിച്ചപ്പപ്പോൾ കരയുകയും ഭക്ഷണം കഴിക്കാതെ വാശി പിടിക്കുകയും ചെയ്തുവെന്ന് ബാലകൃഷ്ണൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഒടുവിൽ വിജയ്ക്ക് വോട്ട് ചെയ്തെതെന്ന് മകനോട് കള്ളം പറഞ്ഞു. ഇതു തന്നെ മാനസികമായി ബുദ്ധിമുട്ടിലാക്കിയെന്നാണ് ബാലകൃഷ്ണ‌ൻ്റെ വെളിപ്പെടുത്തൽ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )