എം. ടി കാലത്തോട് സംവദിച്ച പ്രതിഭാശാലി.ഡോ.സൂര്യനാരായണൻ

എം. ടി കാലത്തോട് സംവദിച്ച പ്രതിഭാശാലി.ഡോ.സൂര്യനാരായണൻ

  • മെയ്മാസം അവസാനവാരത്തിൽകോഴിക്കോട് വെച്ച് നടക്കുന്ന.കെ. എസ് .എസ് പി .യു 34ആം സ്റ്റേറ്റ് സമ്മേളനത്തോട് അനുബന്ധിച്ച് മേപ്പയൂരിൽ നടത്തിയ “എം.ടിയുടെ സർഗലോകം” പരിപാടിയിൽ മുഖ്യപ്രഭാഷണ നടത്തുകയായിരുന്നു

മേപ്പയ്യൂർ:എം .ടി കാലത്തോടും, കലുഷമായ ജീവിതത്തോടും കാഴ്ചകളോടും നിരന്തരം സംവദിച്ച പ്രതിഭാശാലി ആയിരുന്നെന്നും, വൈയക്തികവും സാമൂഹികവുമായ അലോസരങ്ങൾക്കും എതിരെ തൂലിക ചലിപ്പിച്ച വ്യക്തിയായിരുന്നുവെന്നും പ്രമുഖ എഴുത്തുകാരനും, പ്രഭാഷകനുമായ ഡോ.സൂര്യനാരായണൻ പറഞ്ഞു . മെയ്മാസം അവസാനവാരത്തിൽകോഴിക്കോട് വെച്ച് നടക്കുന്ന.കെ. എസ് .എസ് പി .യു 34ആം സ്റ്റേറ്റ് സമ്മേളനത്തോട് അനുബന്ധിച്ച് മേപ്പയൂരിൽ നടത്തിയ “എം.ടിയുടെ സർഗലോകം” പരിപാടിയിൽ മുഖ്യപ്രഭാഷണ നടത്തുകയായിരുന്നു അദ്ദേഹം. ജില്ലാ സാംസ്കാരിക വേദി ചെയർമാൻ കെ .പി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു .

ബ്ലോക്ക് ചെയർമാൻ ഇല്ലത്ത് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കൗൺസിലർ വി.പി നാണു മാസ്റ്റർ, എം .എം കരുണാകരൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി മെമ്പർ എ. എം കുഞ്ഞിരാമൻ, ബ്ലോക്ക് കമ്മറ്റി സെക്രട്ടറി എ .കെ ജനാർദനൻ, ജില്ലാ വനിതാ വേദി കൺവീനർ സുമതി ടീച്ചർ, യുണിറ്റ് സെക്രട്ടറി ആർ.വി.അബ്ദുറഹ്മാൻ സംസാരിച്ചു.ബ്ലോക്ക് സാംസ്കാരി വേദി കൺവീനർ ഇബ്രാഹിം തിക്കോടി സ്വാഗതവും, യൂണിറ്റ് കൺവീനർ വി.ഒ.ഗോപാലൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )