രാജ്യത്ത് പെട്രോളിനും ഡീസലിനും ക്ഷാമമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങി ശേഖരിക്കരുതെന്നും കേന്ദ്ര സർക്കാർ

രാജ്യത്ത് പെട്രോളിനും ഡീസലിനും ക്ഷാമമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങി ശേഖരിക്കരുതെന്നും കേന്ദ്ര സർക്കാർ

  • പരിഭ്രാന്തി പരത്തുന്ന രീതിയിലുള്ള വാർത്തകൾ വിശ്വസിക്കരുതെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.

ന്യൂഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും ക്ഷാമമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങി ശേഖരിക്കരുതെന്നും കേന്ദ്ര സർക്കാർ. ട്രക്ക് ഡ്രൈവർമാരുടെ സമരവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ ഇന്ധന വിതരണത്തിന് തടസ്സമുണ്ടാകുമെന്ന പ്രചാരണങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണം.

രാജ്യത്ത് വിവിധയിടങ്ങളിൽ ഇന്ധന പമ്പുകൾക്ക് മുന്നിൽ വലിയ തിരക്ക് അനുഭവപ്പെടുന്നത് ശ്രദ്ധയിൽപെടതിനെത്തുടർന്നാണ് സർക്കാർ ഇടപെടൽ. ആവശ്യത്തിനുള്ള ഇന്ധനം സംഭരണശാലകളിൽ ലഭ്യമാണെന്നും അനാവശ്യമായി ഇന്ധനം വാങ്ങി കരുതിവെക്കാൻ ശ്രമിക്കരുതെന്നും മന്ത്രാലയം അഭ്യർഥിച്ചു. പരിഭ്രാന്തി പരത്തുന്ന രീതിയിലുള്ള വാർത്തകൾ വിശ്വസിക്കരുതെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )