സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

  • കഴിഞ്ഞ വർഷത്തെ വിജയശതമാനമായ 88.39-ൽ നിന്നും 3.19 ശതമാനത്തിൻ്റെ കുറവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്.

ഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 85.20 ശതമാനമാണ് ആകെ വിജയശതമാനം. കഴിഞ്ഞ വർഷത്തെ വിജയശതമാനമായ 88.39-ൽ നിന്നും 3.19 ശതമാനത്തിൻ്റെ കുറവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ വിവിധ മേഖലകളിൽ 95.84 ശതമാനം വിജയം കരസ്ഥമാക്കിയ തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. ഇത്തവണയും ആൺകുട്ടികളെക്കാൾ മികച്ച വിജയം നേടിയത് പെൺകുട്ടികളാണ്. പെൺകുട്ടികൾ 88.86 ശതമാനം വിജയം നേടിയപ്പോൾ, ആൺകുട്ടികളുടെ വിജയശതമാനം 82.13 ആണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )