രാജ്യത്ത് 5 കിലോ സിലിണ്ടറിനും വില കൂട്ടി

രാജ്യത്ത് 5 കിലോ സിലിണ്ടറിനും വില കൂട്ടി

  • നിരവധി പേർ ഉപയോഗിക്കുന്ന ഛോട്ടുഗ്യാസ് സിലിണ്ടറിന് നേരത്തെ ക്ഷാമം ഉണ്ടായിരുന്നു

ഡൽഹി : രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിച്ചതിന് പിന്നാലെ 5 കിലോയുടെ ഛോട്ടുഗ്യാസ് സിലിണ്ടറുകളുടെ വിലയിലും വർദ്ധനവ്. 19 കിലോ വരുന്ന എൽപിജിക്ക് 993 രൂപയും ഛോട്ടുഗ്യാസിന് 261 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. അഞ്ചു കിലോ സിലിണ്ടർ വില വർധനവ് സാധാരണക്കാരൻ്റെ ജീവിതത്തെ സാരമായി ബാധിക്കും. നിരവധി പേർ ഉപയോഗിക്കുന്ന ഛോട്ടുഗ്യാസ് സിലിണ്ടറിന് നേരത്തെ ക്ഷാമം ഉണ്ടായിരുന്നു.

വില കൂടിയതോടെ ഹോട്ടലുകളും റസ്റ്റോറന്റുകളിലും ഉപയോഗിക്കുന്ന 19 കിലോ എൽപിജി സിലിണ്ടറിന്റെ വില 3000 രൂപയായി.പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ ഒരു 19 കിലോ സിലിണ്ടറിന് ഇനി 3,071.5 രൂപയാകും വില. കൊച്ചിയിൽ 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117.5 രൂപയുമാണ് വില. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക നിരക്ക് വർധിപ്പിച്ചിട്ടില്ല. ഗാർഹികാവശ്യത്തിനുള്ള എൽപിജി വിതരണം തടസ്സമില്ലാതെ പുരോഗമിക്കുന്നുവെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )