മുൻകൂട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി തങ്ങൾക്കില്ലെന്ന് ടി പി രാമകൃഷ്ണൻ

മുൻകൂട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി തങ്ങൾക്കില്ലെന്ന് ടി പി രാമകൃഷ്ണൻ

  • ഫലത്തിനുശേഷം അതെല്ലാം വിലയിരുത്തി തീരുമാനമെടുക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു

കോഴിക്കോട്: മുൻകൂട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി തങ്ങൾക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. 10 വർഷം കരുത്തോടെ പിണറായി നയിച്ച അനുഭവം നമ്മുടെ മുന്നിലുണ്ട്. ഫലത്തിനുശേഷം അതെല്ലാം വിലയിരുത്തി തീരുമാനമെടുക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. ജയം മാത്രം ആണ് പ്രതീക്ഷിക്കുന്നത്.

പ്രതിപക്ഷ നേതാവ് ആരെന്ന കാര്യം പോലും ഇപ്പോൾ ചിന്തിക്കുന്നില്ല. ഏത് നേതൃപദവിയിലേക്കും ആരെയെങ്കിലും തെരെഞ്ഞെടുക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല. ബിജെപിക്ക് ഇവിടെ സീറ്റ് കിട്ടാൻ പോകുന്നില്ല. ന്യൂനപക്ഷ ഏകീകരണം കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും ടി പി രാമകൃഷ്ണ‌ൻ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )