
പേരാമ്പ്രയിൽ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹലിയയ്ക്ക് വിജയം
- . 5087 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാർഥി വിജയിച്ചത്
പേരാമ്പ്ര : 2026 നിയമസഭതെരഞ്ഞെടുപ്പിൽ പേരാമ്പ്ര നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹലിയയ്ക്ക് വിജയം. 5087 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാർഥി വിജയിച്ചത്. ഫാത്തിമ തെഹലിയയ്ക്ക് 81429 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി ടി പി രാമകൃഷ്ണന് 76342 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി എം മോഹനൻ മാസ്റ്റർ 13042 വോട്ടുകളും നേടി.
നിയമസഭയിലെ 24-ാം നമ്പർ മണ്ഡലമായ പേരാമ്പ്ര, വടകര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. കൊയിലാണ്ടി കൊയിലാണ്ടി താലൂക്കിലെ അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂർ, കീഴരിയൂർ, കൂത്താളി, മേപ്പയൂർ, നൊച്ചാട്, പേരാമ്പ്ര, തുറയൂർ എന്നീ പഞ്ചായത്തുകൾ ചേരുന്നതാണ് പേരാമ്പ്ര നിയമസഭമണ്ഡലം.
CATEGORIES News
