പേട്രിയറ്റ് അനധികൃതമായി റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു ; നിർമ്മാതാവിന്റെ പരാതിയിൽ കേസ്

പേട്രിയറ്റ് അനധികൃതമായി റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു ; നിർമ്മാതാവിന്റെ പരാതിയിൽ കേസ്

  • വമ്പൻ ബജറ്റിൽ മമ്മൂട്ടി- മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കിയ ചിത്രമാണ് പേട്രിയറ്റ്

കൊച്ചി : റിലീസ് ചെയ്ത് ദിവസങ്ങൾ മാത്രം പിന്നിട്ട മൾട്ടിസ്റ്റാർ ചിത്രം പേട്രിയറ്റ് അനധികൃതമായി റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതിൽ കേസ്. നിർമ്മാതാവ് ആന്റോ ജോസഫിൻ്റെ പരാതിയിൽ കൊച്ചി സൈബർ പോലീസാണ് കേസെടുത്തത്. ഈ മാസം ആദ്യമാണ് വിവിധ ഓൺലൈൻ സൈറ്റുകൾ വഴി ചിത്രം പ്രചരിപ്പിച്ചതെന്നും ഇതിലൂടെ നിർമ്മാണ കമ്പനിക്ക് കനത്ത സാമ്പത്തിക നഷ്ട‌ം ഉണ്ടായെന്നും പരാതിയിൽ പറയുന്നു.

വമ്പൻ ബജറ്റിൽ മമ്മൂട്ടി- മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കിയ ചിത്രമാണ് പേട്രിയറ്റ്. ചിത്രം പുറത്തിറങ്ങയതിന് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ആദ്യ മൂന്ന് ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 61.25 കോടി നേടിയെന്നാണ് അണിയറ പ്രവർത്തർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )