
മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ല; നിലപാട് കടുപ്പിച്ച് വി.ഡി. സതീശൻ
- മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മറ്റൊരു സ്ഥാനവും തനിക്ക് വേണ്ടെന്ന് അദ്ദേഹം ഹൈക്കമാന്റിനെ അറിയിച്ചതായാണ് വിവരം
തിരുവനന്തപുരം : കേരളത്തിൽ യു.ഡി.എഫ് സർക്കാർ രൂപീകരണത്തിന് മുന്നോടിയായി മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന സാഹചര്യത്തിൽ നാടകീയ നീക്കങ്ങൾ. മുഖ്യമന്ത്രി പദം ലഭിച്ചില്ലെങ്കിൽ മന്ത്രിസഭയുടെ ഭാഗമാകാൻ കഴിയില്ലെന്ന് എം.എൽ.എ. ആയി തുടരുമെന്ന് കടുത്ത നിലപാടിലാണ്. സതീശൻ. മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മറ്റൊരു സ്ഥാനവും തനിക്ക് വേണ്ടെന്ന് അദ്ദേഹം ഹൈക്കമാന്റിനെ അറിയിച്ചതായാണ് വിവരം.
കഴിഞ്ഞ അഞ്ച് വർഷക്കാലം പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പ്രവർത്തനങ്ങളും യു.ഡി.എഫിൻ്റെ 102 എന്ന വിജയസംഖ്യയിലേക്ക് എത്തിച്ചതും തൻ്റെ ടീം വർക്കിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിനായി തന്റെ രാഷ്ട്രീയ ജീവിതം തന്നെ പണയപ്പെടുത്തിക്കൊണ്ട് യു.ഡി.എഫിനെ അധികാരത്തിൽ എത്തിച്ചില്ലെങ്കിൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു ഏക നേതാവ് താനെന്ന് അദ്ദേഹം വ്യക്തമാക്കി.
CATEGORIES News
