ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നിൽ റിലയൻസും, വാട്സ് ആപ്പും ആണെന്ന് ടെലഗ്രാം സിഇഒ പവൽ ദുരോവ്

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നിൽ റിലയൻസും, വാട്സ് ആപ്പും ആണെന്ന് ടെലഗ്രാം സിഇഒ പവൽ ദുരോവ്

  • ഇന്ത്യയിൽ ടെലിഗ്രാം നിരോധിക്കാനായി ശക്തമായ ലോബിയിംഗ് നടത്തിയെന്നാണ് ദുരോവിന്റെ ആരോപണം

ന്യൂഡൽഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ വാട്സ്ആപ്പിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ടെലഗ്രാം സിഇഒ പവൽ ദുരോവ് രംഗത്ത്.വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് പങ്കാളിത്തമുള്ള റിലയൻസ് ഗ്രൂപ്പ്, ഇന്ത്യയിൽ ടെലിഗ്രാം നിരോധിക്കാനായി ശക്തമായ ലോബിയിംഗ് നടത്തിയെന്നാണ് ദുരോവിന്റെ ആരോപണം.

ഇന്ത്യയ്ക്ക് പുറത്തുള്ള നിരവധി രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ടെലഗ്രാം സേവനം ലഭ്യമാകുന്നതിൽ റിലയൻസ് തടസം സൃഷ്ടിക്കുകയാണെന്നും ദുരോവ് ആരോപിക്കുന്നു. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. ‘ബിജിപി ഹൈജാക്കിങ്’ (BGP hijacking) എന്ന രീതി ഉപയോഗിച്ചാണ് റിലയൻസ് ടെലഗ്രാമിന്റെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ ഇടപെടുന്നതെന്നാണ് അദ്ദേഹം പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )