
കനത്ത തോൽവിക്ക് പിന്നാലെ ഉൾപ്പാർട്ടി ചർച്ചകളുടെ രീതികളിൽ വലിയ മാറ്റത്തിനൊരുങ്ങി സിപിഎം
- സമയപരിധി മുൻകൂട്ടി നിശ്ചയിച്ച് നടത്തുന്ന ചർച്ചകൾ ഇനി പറ്റില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ആവശ്യം ജനറൽ സെക്രട്ടറി എംഎ ബേബി പൂർണ്ണമായും അംഗീകരിച്ചു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഉൾപ്പാർട്ടി ചർച്ചകളുടെ രീതികളിൽ വലിയ മാറ്റത്തിനൊരുങ്ങി സിപിഎം. സമയപരിധി മുൻകൂട്ടി നിശ്ചയിച്ച് നടത്തുന്ന ചർച്ചകൾ ഇനി പറ്റില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ആവശ്യം ജനറൽ സെക്രട്ടറി എംഎ ബേബി പൂർണ്ണമായും അംഗീകരിച്ചു.

മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരായി നിശിത വിമർശനം ഉയർന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ശൈലിയിൽ തന്നെ താഴേത്തട്ടുമുതൽ തെരഞ്ഞെടുപ്പ് അവലോകനത്തിനാണ് പാർട്ടി തീരുമാനം.
CATEGORIES News
TAGS cpi
