എട്ടാം ക്ലാസ് വിദ്യാർത്ഥി തേജസ്സ് ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക പീഡനം മൂലമെന്ന ആരോപണവുമായി കുടുംബം

എട്ടാം ക്ലാസ് വിദ്യാർത്ഥി തേജസ്സ് ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക പീഡനം മൂലമെന്ന ആരോപണവുമായി കുടുംബം

  • സംഭവത്തിൽ വിദ്യാർത്ഥി സംഘടനകൾ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

ലപ്പുറം: പെരിന്തൽമണ്ണ പ്രസന്റേഷൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി തേജസ്സ് ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക പീഡനം മൂലമെന്ന ആരോപണവുമായി കുടുംബം രംഗത്ത്. സംഭവത്തിൽ വിദ്യാർത്ഥി സംഘടനകൾ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എന്നാൽ കുടുംബത്തിന്റെ ആരോപണത്തെ സ്കൂൾ അധികൃതർ നിഷേധിച്ചു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് തേജസ് പെരിന്തൽമണ്ണ വീട്ടിലെ മുറിയിൽ ജീവൻ ഒടുക്കിയത്. പ്രധാനാധ്യാപികയും, ക്ലാസ് ടീച്ചറും തേജസ്സിനെ മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം പറയുന്നു. കുടുംബത്തിൻറെ ആരോപണത്തെ പൂർണ്ണമായും തള്ളുകയാണ് സ്കൂൾ അധികൃതർ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )