
ബൈപ്പാസിൽ സമരസമിതി പ്രവൃത്തി തടഞ്ഞു: മരളൂരിൽ സംഘർഷം
- ആനക്കുളം അണ്ടർ പാസ് മുതൽ മൂടാടി അണ്ടർപാസ് വരെ ഇരു ഭാഗത്തും സർവിസ് റോഡ് വേണമെന്നാണ് സമരസമിതിയുടെ ആവശ്യം
കൊയിലാണ്ടി: നന്തി – ചെങ്ങോട്ട്കാവ് ബൈപാസിൽ മരളൂർ മുതൽ ഗോപാലപുരം വരെ സർവ്വീസ് റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബൈപ്പാസിന് സമീപം പനച്ചികുന്നിൽ സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം നടക്കുന്ന സ്ഥലത്ത് കരാർ കമ്പനി ജീവനക്കാർ ആർ. ഡി .ഒ യുടെയും തഹസിൽദാരുടെയും സാന്നിദ്ധ്യത്തിൽ പ്രവൃത്തി നടത്താൻ നോക്കിയത് തടഞ്ഞത് സംഘർഷത്തിന് കാരണമായി വൻ പോലിസ് സന്നാഹത്തോടെയാണ് പ്രവൃത്തി നടത്താൻ എത്തിയത് സമരസമിതി പ്രവർത്തകരുമായ് ഏറെ നേരം വാക്കേറ്റമുണ്ടായ് നിയുക്ത എം എൽ എ കെ. പ്രവീൺ കുമാറുമാർ വടകര ആർ.ഡി.ഒ കെ. അജീഷുമായ് ഫോണിൽ സംസാരിച്ചതിനെ തുടർന്ന് തൽക്കാലം പ്രവൃത്തി നിർത്തി വെച്ചു.

ഇതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന്(വെള്ളി) വൈകീട്ട് സമരസമിതി ഭാരവാഹികളെ കലക്ടർ ചർച്ചക്ക് വിളിച്ചിട്ടുണ്ട് പ്രശ്നത്തിൽ നഗരസഭ ആദ്ധ്യക്ഷൻ യു.കെ. ചന്ദ്രനും ഇടപെട്ടു സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ , കൺവീനറും നഗരസഭ വൈസ് ചെയർപെഴ്സണുമായ സി.ടി ബിന്ദുവുമായും ആർ.ഡി ഒ യും തഹസിൽദാർ പ്രകാശനും ചർച്ച നടത്തി. കലക്ടറേറ്റിൽ കലക്ടറുമായി ചർച്ചക്ക് എത്താൻ ആവശ്യപ്പെട്ടു .നഗരസഭയുടെ പനച്ചികുന്ന് റോഡ് ബന്ധിക്കുന്നിടത്ത് . 45 വർഷം മുൻപുള്ള റോഡ് ബൈപാസ് നിർമ്മിച്ചതിനെ തുടർന്നാണ് മുറിഞ്ഞു പോയത്. മറുഭാഗത്ത് റെയിലും ഈ ഭാഗത്ത് ബൈപാസും വന്നതോടെ ഇവിടെയുള്ള 200 ഓളം കുടുംബങ്ങൾ പുറത്തിറങ്ങാൻ പറ്റാത്ത അസ്ഥയാണ്. ആനക്കുളം അണ്ടർ പാസ് മുതൽ മൂടാടി അണ്ടർപാസ് വരെ ഇരു ഭാഗത്തും സർവിസ് റോഡ് വേണമെന്നാണ് സമരസമിതിയുടെ ആവശ്യം. അനിശ്ചിത കാലപന്തൽ കെട്ടിസമരം 21 ദിവസം പിന്നിട്ടിരിക്കുകയാണ്.
