
കണ്ണൂരിൽ നഴ്സുമാരുടെ സമരം കത്തുന്നു ; ജില്ലാ ലേബർ ഓഫീസ് ഉപരോധിച്ചു
- നഴ്സുമാരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് മൂന്ന് അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ നേരിട്ടുള്ള നേതൃത്വത്തിൽ ആശുപത്രികളിൽ സമഗ്രമായ പരിശോധന നടത്തുന്നതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു
കണ്ണൂർ : കണ്ണൂർ ജില്ലയിലെ ആറ് മുൻനിര സ്വകാര്യ ആശുപത്രികളിൽ കുറഞ്ഞ വേതനവും മോശം ജോലി സാഹചര്യങ്ങളും മുൻനിർത്തി രജിസ്റ്റേർഡ് കടന്നതോടെ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് തൊഴിൽ വകുപ്പ്. നഴ്സുമാരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് മൂന്ന് അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ നേരിട്ടുള്ള നേതൃത്വത്തിൽ ആശുപത്രികളിൽ സമഗ്രമായ പരിശോധന നടത്തുന്നതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. തങ്ങളുടെ . തങ്ങളുടെ പരാതികളിൽ ലേബർ ഓഫീസ് കൃത്യമായ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് സമരത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ നഴ്സസ് അസോസിയേഷൻ പ്രവർത്തകർ ജില്ലാ ലേബർ ഓഫീസ് ഉപരോധിച്ചതോടെയാണ് നാടകീയ നീക്കങ്ങൾ ഉണ്ടായത്. ഉപരോധ സമരം ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങളെ
ബാധിക്കുകയും ചെയ്തു.തുടർന്ന് സമരം ചെയ്യുന്ന ആറ് ആശുപത്രികളിലും അടിയന്തരമായി വിപുലമായ പരിശോധന നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്ന് ജില്ലാ ലേബർ അധികൃതർ ഔദ്യോഗികമായി ഉറപ്പുനൽകിയതോടെയാണ് നഴ്സുമാർ ഉപരോധം അവസാനിപ്പിച്ചത്. സ്ക്വാഡ് രൂപീകരണത്തിന് പിന്നാലെ ആദ്യ ദിവസത്തെ പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥ സംഘം കണ്ണൂരിലെ കൊയിലീ ആശുപത്രിയിൽ നേരിട്ടെത്തി പരിശോധനകൾ ആരംഭിച്ചു.

എന്നാൽ, ഈ ഉപരോധ സമരത്തെക്കുറിച്ച് തങ്ങൾക്ക് തങ്ങൾക്ക് മുൻകൂട്ടി യാതൊരുവിധ വിവരവും ലഭിച്ചിരുന്നില്ലെന്നും പെട്ടെന്നുണ്ടായ പ്രതിഷേധം കാരണം ഡ്രൈവർ തസ്തികയിലേക്ക് നിശ്ചയിച്ചിരുന്ന അഭിമുഖം അടക്കമുള്ള ഔദ്യോഗിക കാര്യങ്ങൾ തടസ്സപ്പെട്ടതായും ജില്ലാ ലേബർ ഓഫീസർ (ജനറൽ) ജയശ്രീ എ.കെ വ്യക്തമാക്കി. ഈ വിഷയത്തിൽ അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് ഉന്നത അധികാരികളാണെന്നും അവർ കൂട്ടിച്ചേർത്തു.
