സംസ്ഥാനത്ത് ട്രഷറി ഇടപാടുകൾ പൂർണ്ണമായും സ്തംഭിച്ചു : നെറ്റ‌്വർക്ക് തടസ്സം മൂലം ശമ്പള-പെൻഷൻ വിതരണം മുടങ്ങി

സംസ്ഥാനത്ത് ട്രഷറി ഇടപാടുകൾ പൂർണ്ണമായും സ്തംഭിച്ചു : നെറ്റ‌്വർക്ക് തടസ്സം മൂലം ശമ്പള-പെൻഷൻ വിതരണം മുടങ്ങി

  • ട്രഷറി ഓപ്പൺ അടക്കമുള്ള സോഫ്റ്റ്വെയറുകൾ പ്രവർത്തിക്കാത്തതിനാൽ ജീവനക്കാരുടെ അറ്റൻഡൻസ് പോലും രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് രാവിലെ മുതൽ സംസ്ഥാനത്തുടനീളമുള്ള ട്രഷറി ഇടപാടുകൾ പൂർണ്ണമായും സ്തംഭിച്ചു. ട്രഷറികളിലെ നെറ്റ‌്വർക്ക് തടസ്സമാണ് ഈ പ്രതിസന്ധിക്ക് കാരണമായി അധികൃതർ നൽകുന്ന വിശദീകരണം. സോഫ്റ്റ്വെയർ തകരാർ മൂലം ലോഗിൻ ചെയ്യാൻ കഴിയാത്തതിനാൽ ശമ്പളം, പെൻഷൻ, മറ്റ് ബില്ലുകൾ തുടങ്ങിയ ഒരു ഇടപാടും നടത്താൻ സാധിക്കുന്നില്ല.

ട്രഷറി ഓപ്പൺ അടക്കമുള്ള സോഫ്റ്റ്വെയറുകൾ പ്രവർത്തിക്കാത്തതിനാൽ ജീവനക്കാരുടെ അറ്റൻഡൻസ് പോലും രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. രണ്ടു ദിവസം മുൻപും സമാനമായ രീതിയിൽ ട്രഷറി ഇടപാടുകളിൽ ചെറിയ സാങ്കേതിക തടസ്സങ്ങൾ നേരിട്ടിരുന്നുവെങ്കിലും അത് വേഗത്തിൽ പരിഹരിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് രാവിലെ മുതൽ യാതൊരുവിധ ഇടപാടുകളും നടത്താൻ കഴിയാത്ത സാഹചര്യം ചില സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )