
നീറ്റ് യുജി പുനഃപരീക്ഷ ജൂൺ 21 ഞായറാഴ്ച
- കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ഇന്നലെ നടന്ന നിർണായക യോഗത്തിന് ശേഷമാണ് പുതിയ പരീക്ഷാ തീയതി കാര്യത്തിൽ അന്തിമ തീരുമാനമായത്.
ഡൽഹി : നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ തീയതി നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രഖ്യാപിച്ചു. അടുത്ത മാസം ജൂൺ 21 ഞായറാഴ്ചയാണ് പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയാണ് എൻടിഎ ഈ പ്രഖ്യാപനം നടത്തിയത്. ഈ മാസം മൂന്നാം തീയതി നടന്ന നീറ്റ് യുജി പരീക്ഷയിൽ ചോദ്യപ്പേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും ഉയർന്നതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. വിദ്യാർത്ഥികളെ കൂടുതൽ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് എത്രയും വേഗം പുതിയ തീയതി അറിയിച്ചത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ഇന്നലെ നടന്ന നിർണായക യോഗത്തിന് ശേഷമാണ് പുതിയ പരീക്ഷാ തീയതി കാര്യത്തിൽ അന്തിമ തീരുമാനമായത്. മുൻപ് നടന്ന പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ച് നിലവിൽ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. ആ അന്വേഷണം തുടരുന്ന പശ്ചാത്തലത്തിലാണ് പരീക്ഷ വീണ്ടും നടത്താൻ എൻടിഎ ഒരുങ്ങുന്നത്.
CATEGORIES News
