
അമീബിക് മസ്തിഷ്ക ജ്വരം : ചികിത്സയിലുള്ള 19 കാരന്റെ ആരോഗ്യനില തൃപ്തികരം
- അവിടെ രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഏഴാം തീയതിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട് : ഫറോക്ക് സ്വദേശിയായ 19 കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതായും നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ടാം തീയതി ജോലി ആവശ്യത്തിനായി കൊല്ലം കരുനാഗപ്പള്ളിയിലേക്ക് പോയ യുവാവിന് മൂന്നാം തീയതിയോടെ പനിയും കടുത്ത തലവേദനയും അനുഭവപ്പെടുകയായിരുന്നു.
കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മാറ്റമില്ലാത്തതിനെ തുടർന്ന് അഞ്ചാം തീയതി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഏഴാം തീയതിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
CATEGORIES News
