
നീറ്റ് ചോദ്യപേപ്പർ ചോർച്ച ; അന്വേഷണം ഊർജിതമാക്കി സിബിഐ
- ഏപ്രിൽ അവസാനവാരം വിദ്യാർഥികളെ വിളിച്ചു കൂട്ടി കുൽകർണി പ്രത്യേക ക്ലാസുകൾ നടത്തി എന്നാണ് സിബിഐ കണ്ടെത്തൽ.
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. ഇന്നലെ അറസ്റ്റിലായ മുഖ്യസൂത്രധാരൻ പ്രൊഫസർ പി.വി കുൽകർണിയെ ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്യും. കേസിൽ വിവിധ ഇടങ്ങളിൽ നിന്നായി ഏഴ് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. എൻടിഎയ്ക്ക് വേണ്ടി പരീക്ഷാ പ്രക്രിയയുടെ ഭാഗമായ മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്തതോടെ അന്വേഷണത്തിൽ പുതിയ വഴിത്തിരിവായി.
പരീക്ഷ പേപ്പർ തയാറാക്കിയ രസതന്ത്രം പ്രൊഫസർ പി.വി കുൽകർണിയാണ് അറസ്റ്റിലായത്. ഏപ്രിൽ അവസാനവാരം വിദ്യാർഥികളെ വിളിച്ചു കൂട്ടി കുൽകർണി പ്രത്യേക ക്ലാസുകൾ നടത്തി എന്നാണ് സിബിഐ കണ്ടെത്തൽ.
CATEGORIES News
