വയനാട് ടൗൺഷിപ്പിലെ വീട്ടിൽ ആദ്യ കുടുംബം ഇന്ന് താമസം തുടങ്ങും

വയനാട് ടൗൺഷിപ്പിലെ വീട്ടിൽ ആദ്യ കുടുംബം ഇന്ന് താമസം തുടങ്ങും

  • കാത്തിരിപ്പുകൾക്കൊടുവിലാണ് മുണ്ടക്കൈയെയും ചൂരൽമലയും പുനർനിർമ്മിച്ച കൽപ്പറ്റയിലെ സർക്കാർ ടൗൺഷിപ്പിൽ മനുഷ്യർ താമസിച്ചു തുടങ്ങുന്നത്

വയനാട്: മുണ്ടക്കൈ- ദുരന്തബാധിതർക്കായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിൽ ആദ്യ കുടുംബം ഇന്ന് താമസം ആരംഭിക്കും. ചൂരൽമല സ്‌കൂൾ റോഡ് സ്വദേശിയായ വിജയനും കുടുംബവുമാണ് ആദ്യ താമസക്കാർ. ബാക്കിയുള്ള കുടുംബങ്ങളും അടുത്ത ദിവസങ്ങളിലായി ടൗൺഷിപ്പിലേക് താമസം മാറ്റും.

കാത്തിരിപ്പുകൾക്കൊടുവിലാണ് മുണ്ടക്കൈയെയും ചൂരൽമലയും പുനർനിർമ്മിച്ച കൽപ്പറ്റയിലെ സർക്കാർ ടൗൺഷിപ്പിൽ മനുഷ്യർ താമസിച്ചു തുടങ്ങുന്നത്.ഒന്നാം സോണിലെ, ഡി-ക്ലസ്റ്ററിലുള്ള എഴുപത്തിയെട്ടാം നമ്പർ വീട്ടിലാണ് വിജയനും കുടുംബവും ആദ്യ താമസക്കാരായി മാറുന്നത്. 2024 ജൂലൈ 30 ന്റെ രാവിൽ ഉരുൾ കവർന്ന ജീവിതങ്ങൾ പുതിയ അധ്യായമായി പടുത്തുയർത്തുകയാണ് ടൗൺഷിപ്പിൽ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )