തെരുവുനായ ശല്യം : സുപ്രീം കോടതിയുടെ നിർണ്ണായക വിധി ഇന്ന്

തെരുവുനായ ശല്യം : സുപ്രീം കോടതിയുടെ നിർണ്ണായക വിധി ഇന്ന്

  • തെരുവുനായ വിഷയത്തിൽ കോടതി സ്വമേധയാ എടുത്ത കേസിലാണ് ഇപ്പോൾ വിധി വരുന്നത്

ഡൽഹി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി ഇന്ന് അന്തിമ വിധി പ്രസ്‌താവിക്കും. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചാണ് രാവിലെ 10:30-ഓടെ ഈ സുപ്രധാന കേസിൽ വിധി പറയുക. തെരുവുനായ വിഷയത്തിൽ കോടതി സ്വമേധയാ എടുത്ത കേസിലാണ് ഇപ്പോൾ വിധി വരുന്നത്.

ഡൽഹിയിലെ തെരുവുനായ വിഷയത്തിലാണ് സുപ്രീം കോടതി ആദ്യം കേസ് രജിസ്റ്റർ ചെയ്തതെങ്കിലും മുൻപ് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച വിധികൾക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )